Wed. Jan 22nd, 2025
ന്യൂദല്‍ഹി:

മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. ലോക്‌സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭേദഗതി വരുത്താന്‍ കഴിയില്ലെന്ന് വാശി പിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലലോ. കര്‍ഷകര്‍ ഈ നിയമങ്ങള്‍ വേണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കുന്നതാണ് നല്ലത്. എന്തുകൊണ്ട് അവരുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല നിങ്ങളുടെ അഭിമാനത്തിന്റെ പേരും പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുത്. ഇത് നമ്മുടെ രാജ്യമാണ്. നാമെല്ലാവരും ഈ രാജ്യത്തെ പൗരന്‍മാരാണെന്ന കാര്യം മറക്കരുത് ഫാറൂഖ് പറഞ്ഞു.

By Divya