Mon. Dec 23rd, 2024
ദില്ലി:

അടുത്തകാലത്തായി അത്ര നല്ലകാലത്തിലൂടെയല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കടന്നുപോകുന്നത്.
ക്യാപ്റ്റനായ അവസാന നാല് ടെസ്റ്റും ഇന്ത്യ പരാജയപ്പെട്ടു. മാത്രമല്ല ഒരു സെഞ്ചുറി നേടിയിട്ട് വര്‍ഷം
ഒന്നുകഴിഞ്ഞു.

എന്നാന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയ്ക്ക് കോലിയുടെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്.
ശനിയാഴ്ച്ച ഇതേ വേദിയില്‍ തന്നെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് കോലിയെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് നെഹ്‌റ.

നെഹ്‌റ പറയുന്നതിങ്ങനെ, ”ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്
ലഭിച്ചാല്‍ വിരാട് കോലി 250 റണ്‍സ് സ്‌കോര്‍ ചെയ്യും. ആദ്യ ടെസ്റ്റില്‍ കോലി ഫോമിലാണെന്ന്
തെളിയിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അദ്ദേഹം അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. ഈ ഇന്നിങ്‌സ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും”.

By Divya