Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കൂട്ടി. പരിശോധന നിരക്ക് 1500 ല്‍
നിന്ന് 1700 രൂപയാക്കി. തുടക്കത്തില്‍ 2750 രൂപയായിരുന്ന പിസിആര്‍ പരിശോധന നിരക്ക് നാല് തവണയായി
കുറച്ചാണ് 1500 ലെത്തിച്ചത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് 200 രൂപ കൂട്ടി ഉത്തരവിറങ്ങിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300രൂപയായി തുടരും .

By Divya