Thu. Jan 23rd, 2025
മ​ല​പ്പു​റം:

മി​ല്‍മ​യു​ടെ പാ​ല്‍പ്പൊ​ടി നി​ര്‍മാ​ണ ഫാ​ക്ട​റി ശി​ലാ​സ്ഥാ​പ​ന​വും ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ​ഡെയ​റി​യു​ടെ സ​മ​ര്‍പ്പ​ണ​വും ബു​ധ​നാ​ഴ്ച മൂ​ര്‍ക്ക​നാ​ട്ട് ന​ട​ക്കും. മി​ല്‍മ​യു​ടെ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് പാ​ല്‍പ്പൊ​ടി നി​ര്‍മാ​ണ ഫ​ക്ട​റി യാ​ഥാ​ര്‍ത്ഥ്യ​മാ​കു​ന്ന​ത്. രാ​വി​ലെ പ​ത്തി​ന് ഓ​ണ്‍ലൈ​ന്‍ വ​ഴി ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ​

ഡെയ​റി സ​മ​ര്‍പ്പ​ണ​വും ക്ഷീ​ര​സ​ദ​നം ര​ണ്ടാം​ഘ​ട്ട പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി കെടി ജ​ലീ​ല്‍ നി​ര്‍വ​ഹി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ മൂ​ർ​ക്ക​നാ​ട്ട് 12.4 ഏ​ക്ക​റി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കു​ന്ന മി​ല്‍മ ​ഡെയ​റി പ്ലാ​ൻ​റി​നോ​ട് ചേ​ര്‍ന്ന് 53.93 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നൂ​ത​ന​രീ​തി​യി​ൽ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ക.

By Divya