Wed. Jan 22nd, 2025
തിരുവനന്തപുരം:

വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകനായി ജയസൂര്യ. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാവുന്നത്.ആദ്യമായിട്ടാണ് മഞ്ജുവാര്യരും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.നേരത്തെ കേരളത്തിന്റെ അഭിമാനമായ വിപി സത്യന്റെ ജീവിതം പറഞ്ഞ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയും പ്രജേഷ് സെന്നായിരുന്നു സംവിധാനം ചെയ്തത്.

By Divya