Thu. Jan 23rd, 2025
ദില്ലി:

അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​മി​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര. അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്, അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. എതിരഭിപ്രായം പറയുന്ന മാധ്യമപ്രവർത്തകരെയും കലാകാരന്മാരെയും ജയിലിലടയ്ക്കുന്ന ഭീരുക്കളാണു സർക്കാരിന്റെ തലപ്പത്തെന്ന് ലോ​ക്സ​ഭാ ച​ർ​ച്ച​യി​ല്‍ മഹുവ മൊയ്ത്ര വിമര്‍ശിച്ചു.

അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളേ​യും മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളേ​യും സം​ര​ക്ഷി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം രാ​ജ്യ​ത്ത് ചൂ​ഷ​ണം അ​നു​ഭ​വി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കു​റി​ച്ച് സ​ര്‍​ക്കാ​രിന് ചിന്തയില്ലെന്നും മ​ഹു​വ വിമര്‍ശിച്ചു.യാ​തൊ​രു പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യ​ത്.

ഷ​ഹീ​ന്‍ ബാ​ഗി​ല്‍ സ​മ​രം ചെ​യ്ത ക​ര്‍​ഷ​ക​രെ​യും വൃ​ദ്ധ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും വ​രെ നി​ങ്ങ​ള്‍ തീ​വ്ര​വാ​ദി​ക​ളെ​ന്ന് മു​ദ്ര​കു​ത്തി​യ​തെ​ന്നും മ​ഹു​വ തു​റ​ന്നു പ​റ​ഞ്ഞു.

By Divya