Sat. Oct 11th, 2025 11:27:48 PM
ന്യൂദല്‍ഹി:

കര്‍ഷകരെ പരിഹസിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച മോദിക്ക് മറുപടിയുമായി കിസാന്‍ മോര്‍ച്ച. കര്‍ഷകരെ അപമാനിക്കരുതെന്നും സമരം ചെയ്തവര്‍ തന്നെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.കര്‍ഷകരെ പരിഹസിച്ച് ലോക്‌സഭയില്‍ സംസാരിച്ചതിനെതിരെയാണ് കിസാന്‍ മോര്‍ച്ച രംഗത്തെത്തിയത്.

രാജ്യസഭയിലും കര്‍ഷക സമരത്തിനെതിരെയാണ് മോദി സംസാരിച്ചത്. കര്‍ഷകര്‍ എന്തിനാണ് സമരം ചെയ്യുന്നതെന്നും ഈ സമരം അവസാനിപ്പിക്കണമെന്നും മോദി സഭയില്‍ പറഞ്ഞു.
കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.

By Divya