Sun. Dec 22nd, 2024
ദോ​ഹ:

ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ മ​റ്റൊ​രു സ​ർ​വി​സ്​ കൂടിന​ട​ത്തു​ന്നു. അ​ല​ക്​​സാ​ൻ​ഡ്രി​യ ബോ​ർ​ഗ്​ എ​ൽ അ​റ​ബ്​ വിമാനത്താവളത്തിൽനി​ന്നാ​ണ്​ ദോ​ഹ​യി​ലേ​ക്ക്​ ഈ ​സ​ർ​വി​സ്​ ന​ട​ത്തു​ക. മാ​ർ​ച്ച്​ 29 മു​ത​ൽ തു​ട​ങ്ങു​ന്ന സ​ർ​വി​സി​നാ​യി ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ ബു​ക്കിങ്​ ആ​രം​ഭി​ച്ചു.

തി​ങ്ക​ൾ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ്​​ച​യി​ൽ മൂ​ന്നു​ ത​വ​ണ​യാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക.ഖ​ത്ത​ർ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷം ജ​നു​വ​രി 18 മു​ത​ൽ കെയ്റോയിൽനിന്ന് ഈ​ജി​പ്​​ത്​ എ​യ​ർ ദോ​ഹ​യി​ലേ​ക്ക്​ നേരിട്ടുള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

By Divya