Mon. Dec 23rd, 2024
ജി​ദ്ദ:

കൊവി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ മ​ഹാ​മാ​രി​യു​ടെ രൂ​ക്ഷ​കാ​ല​ത്ത് നാം​ ​​നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രേ​യൊ​രു മാ​ർ​ഗം ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ലാ​ണെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​തി​ൽ ആ​രും അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹ​ക​ര​ണ​ത്തോ​ടൊ​പ്പം ഒ​രു​പാ​ട്​ ബു​ദ്ധി​മു​ട്ടു​ക​ൾ നാം ​നേ​രി​ട്ടി​ട്ടു​ണ്ട്. അ​തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. അ​ലം​ഭാ​വം കാ​ര​ണം അ​പ​ക​ട​ത്തി​ന്​ വ​ഴി​യൊ​രു​ക്ക​രു​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​നും മ​റ്റു​ള്ള​വ​രെ അ​ത്​ ഒാ​ർ​മ​പ്പെ​ടു​ത്താ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണം. പൊ​തു​വി​ട​ങ്ങ​ളി​ലെ​ല്ലാം നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന രോ​ഗ​പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ക്ക​ണം. ഒ​രു വി​ട്ടു​വീ​ഴ്​​ച​യും പാ​ടി​ല്ലെ​ന്നും മ​ന്ത്രി ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ടു.

By Divya