Sat. Jan 18th, 2025
വാഷിംഗ്ടണ്‍:

കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വംശീയ-വര്‍ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ്. ഹിന്ദു തീവ്രവാദത്തിനൊപ്പം കറുപ്പിനോടുള്ള ഇന്ത്യയുടെ വിരോധത്തെ കുറിച്ചു കൂടി സംസാരിക്കാമെന്നും മീന ഹാരിസ് പറഞ്ഞു.കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മീന ഹാരിസിനെതിരെ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പ്രൊഫ ദിലീപ് മണ്ഡല്‍ എഴുതിയ ആക്ഷേപഹാസ്യപരമായ കമന്റിനോട് പ്രതികരിക്കുകയായിരുന്നു മീന ഹാരിസ്.

By Divya