Mon. Dec 23rd, 2024
കൊച്ചി:

മമ്മൂട്ടി അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഭീഷ്മ പര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. മറ്റ് താരങ്ങള്‍ ആരൊക്കെയാകും എന്ന വിവരം പുറത്തുവന്നിട്ടില്ല.

By Divya