Mon. Dec 23rd, 2024
ചെന്നൈ:

ഇന്ത്യയില്‍ അരങ്ങേറ്റ പരമ്പരയ്‌ക്കെത്തിയ ഇംഗ്ലീഷ് സ്പിന്നര്‍ ഡൊമിനിക് ബെസ്സിന് ചെന്നൈ ടെസ്റ്റ് മറക്കാന്‍ കഴിയില്ല. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളില്‍ നാലും നേടിയത് ബെസ്സ് ആയിരുന്നു. 55 റണ്‍സ് വിട്ടുകൊടുത്താണ് 23കാരന്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയത്. വമ്പന്‍ മീനുകളെ തന്നെയാണ് ബെസ്സ് വലയിലാക്കിയത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ബെസ്സിന് മുന്നില്‍ കീഴടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത് ബെസ്സ് തന്നെയായിരുന്നു.

നാല് വിക്കറ്റുകളും പ്രധാനപ്പെട്ടതെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വീഴ്ത്താനായത് ഇരട്ടി സന്തോഷം നല്‍കുന്നുവെന്ന് ബെസ്സ് വ്യക്തമാക്കി. മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെസ്സിന്റെ വാക്കുകള്‍. ”എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ വിക്കറ്റാണ് കോലിയുടേത്. തീര്‍ച്ചയായും ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കോലി. അതുകൊണ്ട് തന്നെ ആ വിക്കറ്റ് സ്‌പെഷ്യലാണ്. വിക്കറ്റ് നേടാന്‍ വേണ്ടി ആലോചിച്ച പദ്ധതിയാണ് എന്നെ കൂടുതല്‍ ആഹ്ലാദിപ്പിക്കുന്നത്.

By Divya