Mon. Dec 23rd, 2024
ദില്ലി:

ശാസ്ത്രവും ജനാധിപത്യവും ശക്തമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് ട്വീറ്റ് ചെയ്ത് ഗ്രെറ്റ തുന്‍ബര്‍ഗ്. രണ്ടും നിര്‍മ്മിക്കപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിലും വസ്തുതകളിലും സുതാര്യതയിലും സ്വാതന്ത്ര്യത്തിലുമാണ്. ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ലെങ്കിൽ നിങ്ങൾ ശാസ്ത്രത്തെ ബഹുമാനിക്കുന്നില്ലെന്നും ഗ്രെറ്റയുടെ ട്വീറ്റിലുണ്ട്.

അതേസമയം ഗ്രെറ്റ തുന്‍ബര്‍ഗിന്‍റെ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി പൊലീസ് ഗൂഗിളിനെ സമീപിച്ചു. പ്രതിഷേധ പരിപാടികള്‍ തയ്യാറാക്കിയ അക്കൗണ്ടിന്‍റെ വിശദാംശങ്ങളാണ് പൊലീസ് തേടിയത്. പ്രതിഷേധ പരിപാടികളില്‍ രണ്ട് ഇമെയില്‍ ഐഡി, ഒരു ലിങ്ക്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും പൊലീസ് അതാത് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ തേടി.

By Divya