Wed. Jan 22nd, 2025
വാഷിംഗ്ടണ്‍:

ഫെബ്രുവരി അഞ്ച് കശ്മീര്‍- അമേരിക്കന്‍ ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോയ്ക്ക് മുന്നിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.ഫെബ്രുവരി അഞ്ച് പാകിസ്താനിലും കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നുണ്ട്.

പ്രമേയം പാസാക്കുന്നതില്‍ ന്യൂയോര്‍ക്കിലെ പാക് കോണ്‍സുലേറ്റ് നിര്‍ണായക സ്വാധീനം വഹിച്ചു.പ്രമേയം അംഗീകരിക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ തീരുമാനിക്കുകയാണെങ്കില്‍ കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകാനും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നിരീക്ഷണ വിധേയമാകാനും വഴിവെക്കുമെന്നാണ് നിരീക്ഷണങ്ങള്‍.ഡെമോക്രാറ്റിക് അംഗങ്ങളായ നാദര്‍ സെയ്ഗും, നിക്ക് പെറിയുമാണ് പ്രമേയം അവതരിപ്പിച്ചത്.

കശ്മീരി സമൂഹം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സ്ഥിരോത്സാഹത്തിലൂടെ ന്യൂയോര്‍ക്കിലെ കുടിയേറ്റ സമൂഹത്തിന്റെ നിര്‍ണായക ഭാഗമായി മാറിയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു,മനുഷ്യാവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ന്യൂയോര്‍ക്ക് നല്‍കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.

By Divya