Thu. Dec 19th, 2024

തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന വിജയ്‍യുടെ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തില്‍ രശ്‍മിക മന്ദാന നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍.നെല്‍സണ്‍ ആണ് വിജയ്‍യുടെ സിനിമ സംവിധാനം ചെയ്യുന്നത്.

രശ്‍മിക മന്ദാനയെ കണ്ട് സംവിധായകൻ കഥ പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. വിജയ് നായകനാകുന്ന പുതിയ സിനിമ ആക്ഷൻ ത്രില്ലറായിരിക്കും. വിദേശത്തായിരിക്കും സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും. വിജയ് തന്നെ നായകനായി ഏറ്റവും ഒടുവില്‍ എത്തിയ മാസ്റ്റര്‍ വൻ വിജയമായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

By Divya