Mon. Dec 23rd, 2024
ചെന്നൈ:

ബാറ്റിങ് ആസ്വദിച്ചാസ്വദിച്ച് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ പോലും ഇംഗ്ലണ്ട് മറന്നു പോയി ഇന്ത്യയ്ക്കെതിരെ ഒന്നാം ടെസ്റ്റിലെ രണ്ടാം ദിനവും സർവാധിപത്യം പുലർത്തിയ ഇംഗ്ലണ്ട് 500 കടന്നു. കളി നിർത്തുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 555 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ജോം ബെസും 28 ജാക്ക് ലീഷുമാണ് 6 ക്രീസിൽ.

100–ാം ടെസ്റ്റിലെ സെഞ്ചുറി, ഇരട്ടശതകമാക്കിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും 218 അടിച്ചു കളിച്ച ബെൻ സ്റ്റോക്സിന്റെയും 82 റൺ വിരുന്നൂട്ടായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സിന്റെ സവിശേഷത. 500 കടന്ന ശേഷം ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. റൂട്ടിന്റെ മനസ്സിലെ പ്ലാൻ എന്താണെന്ന് ഇന്ത്യ ഇന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

By Divya