Fri. Nov 22nd, 2024
റിയാദ്​:

സൗദി അറേബ്യയിൽ പുതിയ കൊവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ്​ കൂടുതൽ രോഗികൾ. ശനിയാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 386 പേരാണ്​ പുതിയ രോഗികൾ. ഇതിൽ നല്ലൊരു പങ്ക്​ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ്​.

ഏറെക്കാലത്തിന്​ ശേഷമാണ്​ ദമ്മാം ഉൾപ്പെടുന്ന കിഴക്കൻ പ്രവി​ശ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം നൂറിന്​ മുകളിലെത്തുന്നത്​. രോഗമുക്തരുടെ എണ്ണം ഉയരുന്നതാണ്​ നേരിയ ആശ്വാസം. രാജ്യത്താകെ 283 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്​​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാല്​​​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കൊവിഡ്​ കേസുകളുടെ ആകെ എണ്ണം 369961 ഉം രോഗമുക്തരുടെ എണ്ണം 361237 ഉം ആയി. ആകെ മരണസംഖ്യ 6397 ആയി ഉയർന്നു.

By Divya