ന്യൂഡല്‍ഹി:
ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കർഷകർക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം കഠിനമാകുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഇടപെടൽ. സമാധാനപരമായി ഒത്തുകൂടാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവകാശം ഓൺലൈനായും ഓഫ്‌ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യുഎൻഎച്ച്ആർസി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു.
”ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഇന്ത്യൻ സർക്കാരും സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കേണ്ടതുണ്ട്. സമാധാനപരമായി ഒത്തുകൂടാനും പ്രതിഷേധിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനുമുള്ള അവകാശം ഓൺലൈനായും ഓഫ്‌ലൈനായും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മനുഷ്യാവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ പ്രശ്നത്തിൽ പരിഹാരം കാണേണ്ടതുണ്ട്. ” അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന അവരുടെ ട്വിറ്ററിൽ കുറിച്ചു.