Thu. Jan 23rd, 2025
സൗദി:

സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.

മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത്. സ്വകാര്യ മേഖലയിലും ആഴ്ചയിൽ രണ്ടു ദിവസം അവധിയെന്ന നിർദേശം മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ഇതിൽ സ്വകാര്യ മേഖലയുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നവസാനിച്ചു. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം. ഇത് നാൽപ്പത് മണിക്കൂറായും കുറക്കാൻ നീക്കമുണ്ട്. ഉത്തരവ് പ്രാബല്യത്തിലായാൽ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നൽകേണ്ടി വരും. റമദാനിൽ 36 മണിക്കൂറെന്നത് 30 മണിക്കൂറായും കുറയും.

By Divya