മസ്കത്ത്:
ദാഖിലിയ ഗവർണറേറ്റിലെ വിനോദ സഞ്ചാര കേന്ദ്രമായ അൽ ഹൂത്ത ഗുഹയിൽ എത്തുന്നവർക്ക് വൈകാതെ സാഹസിക വിനോദങ്ങൾക്ക് അവസരം ലഭിക്കും. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള പ്രഫഷനൽ കമ്പനിയെയായിരിക്കും ഇതിെൻറ ചുമതല ഏൽപിക്കുക. കർശന സുരക്ഷ മാനദണ്ഡങ്ങളോടെയുള്ള സാഹസിക വിനോദങ്ങൾ നടപ്പാക്കാൻ കമ്പനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നതായി അൽ ഹൂത്ത കേവ് കമ്പനി അറിയിച്ചു.