Wed. Jan 22nd, 2025
കൊല്‍ക്കത്ത:

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ പശ്ചിമ ബംഗാള്‍ രഥയാത്രക്ക് ഇന്ന് തുടക്കം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നാദിയ ജില്ലയില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രഥയാത്ര ഉദ്ഘാടനം ചെയ്യും. രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് ജനസമര്‍ഥന്‍ യാത്ര നടത്തും. രഥയാത്ര തുടങ്ങുന്ന അതേ സമയം ബൈക്ക് റാലി നടത്താനാണ് തീരുമാനം.

ഇരു യാത്രകളും നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്ര നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

By Divya