Tue. Nov 4th, 2025
കൊച്ചി:

പള്ളിത്തര്‍ക്കത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്താനൊരുങ്ങി യാക്കോബായ സഭ. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം ആരംഭിക്കുന്നത്. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ കയറി ഞായറാഴ്ച പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു.

By Divya