Fri. Nov 22nd, 2024
സൗദി:

സൗദിയുടെ എണ്ണേതര വരുമാനം വർധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. കൊവിഡ് സാഹചര്യത്തിലെ തളർച്ച സൗദി വിചാരിച്ചതിലും വേഗത്തിൽ മറികടന്നതായും ഐഎംഎഫ് ചൂണ്ടിക്കാട്ടി. എണ്ണോത്പാദനം കുറച്ചത് വരും മാസങ്ങളിൽ വരുമാനത്തെ നേരിയ തോതിൽ ബാധിക്കുമെന്നും സംഘടനയുടെ കണക്ക് പറയുന്നു.

കൊവിഡ് സാഹചര്യം ഗുരുതരമായി 2020ൽ സൗദിയെ ബാധിച്ചുവെങ്കിലും, ഇത് അതിവേഗത്തിൽ മറികടന്നുവെന്നും ഐഎംഎഫ് മിഡിലീസ്റ്റ് സെൻട്രൽ ഏഷ്യ ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു. ഇതിന്റെ ഭാഗമായി 2020ന്റെ രണ്ടാം പാതിയിൽ സൗദിയുടെ സാമ്പത്തികാവസ്ഥത മെച്ചപ്പെട്ടു. ഉയർത്തിയ വാറ്റും സർക്കാറിന്റെ ക്ഷേമ പദ്ധതികളും പ്രതിസന്ധി മറികടക്കുന്നതിൽ സഹായകരമായി.

By Divya