Mon. Dec 23rd, 2024
റി​യാ​ദ്​:

റി​യാ​ദ്​ മേ​ഖ​ല​യി​ലെ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന തീ​പി​ടി​ത്ത​​ങ്ങ​ളും അ​വ​യു​ടെ കാ​ര​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​ൻ സൗ​ദി കി​രീ​ടാ​വ​കാശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മേ​ഖ​ല ഡെ​പ്യൂട്ടി ​ഗ​വ​ർ​ണ​ർ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ഴി​മ​തി വി​രു​ദ്ധ ക​മീ​ഷ​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ൾ പ​ര​ി​ശോ​ധി​ച്ചി​രുന്നു.​
കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന​വ​രെ ക​സ്​​റ്റ​ഡി​ലെ​ടു​ക്കാ​നും സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും കി​രീ​ടാ​വ​കാ​ശി നി​ർ​ദേ​ശം ന​ൽ​കി.

By Divya