Sun. Jan 19th, 2025
ജിദ്ദ:

ജിദ്ദ കോർണിഷിലേക്കുള്ള പ്രവേശനം നിർത്തലാക്കി. കടൽകരയിലെത്തുന്നവരുടെ ബാഹുല്യമേറിയ പശ്ചാത്തലത്തിൽ കൊവിഡ് വ്യാപനം തടയുന്നതി​നുള്ള മുൻകരുതലായാണ്​​ കടൽക്കര അടച്ചതെന്ന്​​ ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. ആളുകളുടെ തിരക്ക്​ കാരണം കടൽക്കര അടക്കാൻ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ നിർദേശം നൽകിയിരുന്നു.

ഗവർണറുടെ നിർദേശം വന്ന ഉടനെ പൊലീസുമായി സഹകരിച്ചു കടൽക്കര അടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന്​ മുനിസിപ്പാലിറ്റി വ്യക്തമാക്കി.കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി സ്ഥലത്ത്​ കൊവിഡ്​ മുൻകരുതൽ പരിശോധന പൊലീസ് ശക്തമാക്കിയിരുന്നു.

By Divya