Tue. May 13th, 2025
മാവേലിക്കരയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു
ആലപ്പുഴ:

മാവേലിക്കര കോഴിപാലത്ത് വിവാഹ വീടിന് സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് (33) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26ന് രാത്രിയാണ് സംഘർഷമുണ്ടായത്. 

കൊലക്കുറ്റം ഉൾപ്പടെ വകുപ്പുകൾ ചുമത്തി 10 പേർക്കെതിരെ മാവേലിക്കര  പൊലീസ് കേസെടുത്തു. വരൻ്റെ അച്ഛൻ നെൽസൺ ഉൾപ്പെടെയാണ് കേസിൽ പ്രതിയായത്.

https://www.youtube.com/watch?v=joVMkq9I5-Q