Wed. Jan 22nd, 2025

സൂരിയെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് സേതുപതിയും. ജയമോഹന്റെ ‘തുണൈവന്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം. ധനുഷ് നായകനായ പിരിഡ് ഗാംഗ്സ്റ്റര്‍ ത്രില്ലര്‍ വടചെന്നൈയില്‍ പ്രധാന റോളിലേക്ക് വിജയ് സേതുപതിയെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ ഡേറ്റ് ക്ലാഷ് മൂലം വിജയ് സേതുപതി ഈ വടചെന്നൈയില്‍ അഭിനയിച്ചിരുന്നില്ല.

ഇളയരാജയാണ് വെട്രിമാരന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കോടമ്പാക്കത്തുള്ള ഇളയരാജയുടെ പുതിയ സ്റ്റുഡിയോയില്‍ നിന്നാണ് കമ്പോസിംഗ് നടക്കുന്നത്. മൂന്ന് പതിറ്റാണ്ടായി ഇളയരാജ കമ്പോസിംഗും റെക്കോര്‍ഡിംഗും നടത്തിയിരുന്ന പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് നിയമപോരാട്ടത്തിനൊടുവില്‍ ഇളയരാജ പടിയിറങ്ങിയിരുന്നു. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോയില്‍ നിന്ന് ആദ്യമായി ഒരുക്കുന്ന ഈണവും വെട്രിമാരന്‍ ചിത്രത്തിന് വേണ്ടിയാണ്. ഇളയരാജക്കൊപ്പം വെട്രിമാരനും സൂരിയും സ്റ്റുഡിയോയില്‍ നില്‍ക്കുന്ന ഫോട്ടോ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്.

By Divya