Sat. Nov 23rd, 2024
ദുബായ്:

അറബ് മേഖലയുടെ അഭിമാനമായി യുഎഇയുടെ ചൊവ്വാ ദൗത്യം ലക്ഷ്യത്തോടടുക്കുമ്പോൾ തൊഴിൽ, പഠന-ഗവേഷണ മേഖലകളിലടക്കം രാജ്യം ഉയരങ്ങളിൽ. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട യന്ത്രഘടകങ്ങളുടെയും മറ്റും ഉൽപാദനം പ്രാദേശികമായി ആരംഭിക്കുന്നതോടെ ഒട്ടേറെ തൊഴിലവസരങ്ങൾക്കു വഴിെയാരുങ്ങും.

ഭാവി ദൗത്യങ്ങളിൽ പങ്കാളികളാകാൻ മികവുപുലർത്തുന്ന വിദേശികൾക്കും അവസരം ലഭിക്കും. പാഠ്യപദ്ധതികളിൽ ബഹിരാകാശ ശാസ്ത്രവും അനുബന്ധ മേഖലകളും ഉൾപ്പെടുത്തി പ്രാഥമിക തലം മുതൽ സമഗ്രമാറ്റം ലക്ഷ്യമിടുന്നു. പഠന-ഗവേഷണപദ്ധതികൾക്കായി യുഎഇയിലെ സർവകലാശാലകൾ പൂർണസജ്ജമായതായും വിദഗ്ധർ വ്യക്തമാക്കി. 9 നു വൈകിട്ട് 7.45ന് ചൊവ്വാ ഭ്രമണപഥത്തിൽ യുഎഇ പേടകം എത്തുമെന്നാണ് പ്രതീക്ഷ.

By Divya