Mon. Dec 23rd, 2024
കൊച്ചി:

ദൃശ്യം 2 വിന്റെ ട്രെയ്‌ലര്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന തിയ്യതിയും ട്രെയ്‌ലറിനൊപ്പം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങള്‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറില്‍ പറയുന്നു.

By Divya