Mon. Dec 23rd, 2024
റേഷൻ സൗജന്യം പക്ഷെ യാത്ര ചിലവ് 400 രൂപ

പാലക്കാട്:

റേഷൻ അരി സൗജന്യം പക്ഷെ റേഷൻ കട 6 കിലോമീറ്റർ അകലെ പോയി വരാൻ ചിലവ് 400  രൂപ. മലമ്പുഴ വെള്ളെഴുത്താൻപൊറ്റ ആദിവാസിക്കോളനിയിൽ കൂലിപ്പണി ചെയ്ത കുടുംബം പോറ്റുന്നവർക്ക് സൗജന്യമായി അരി കിട്ടിയിട്ടും ഫലം ഒന്നുമില്ല. 

ആദിവാസി കുടുംബങ്ങളുടെ ദുരിതങ്ങൾ കേട്ടറിഞ്ഞ ചെയർമാൻ ഉടൻ തന്നെ നടപടിയുമെടുത്തു. മലമ്പുഴയിലെ വിദൂര ഊരുകളിൽ താമസിക്കുന്ന കുടുംബങ്ങളിലേക്ക് മൊബൈൽ റേഷൻ സംവിധാനം ഉടൻ ഏർപ്പെടുത്തണം. ഗോതമ്പുപൊടി ഉൾപ്പെടെ ഇതിലൂടെ ലഭ്യമാക്കണം എന്നും നിർദേശം. 

റേഷൻകടകൾക്കെതിരേ അന്വേഷണം മലമ്പുഴയിലെ ആദിവാസിക്കോളനികളിൽ ഭക്ഷ്യസാധനങ്ങളെത്തുന്നുണ്ടെങ്കിലും റേഷൻകടയിൽനിന്നടക്കം ലഭിക്കുന്ന വസ്തുക്കളിൽ തൂക്കംകുറയുന്നതായി കമ്മിഷൻ കണ്ടെത്തി. 30 കിലോഗ്രാം അരിക്കുപകരം പല കുടുംബങ്ങൾക്കും ലഭിക്കുന്നത് 25 കിലോഗ്രാം അരിയാണ്. എന്നാൽ 30 കിലോ അരിയുടെ ബില്ല് തന്നെയാണ് കടയുടമകൾ കൈമാറുന്നത്

https://youtu.be/Q6qZRHxHFAo