മനാമ:
യുഎഇയും ബഹ്റൈനും തമ്മിലെ ബന്ധം സുദൃഢവും സുശക്തവുമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. യുഎഇ സംരംഭകത്വ, ചെറുകിട, ഇടത്തരം പദ്ധതി കാര്യ സഹ മന്ത്രി ഡോ അഹ്മദ് ബിന്‍ അബ്ദുല്ല ഹമീദ് ബല്‍ഹൂല്‍ അല്ഫലാസിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനും ബഹ്റൈന്‍ ഭരണാധികാരി രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയും തമ്മിലുള്ള ആശയവിനിമയവും ബന്ധവും വിവിധ മേഖലകളിലെ കാഴ്ചപ്പാടുകളും പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രത്യേകമായ ബന്ധമാണ് ഇതു വഴി രൂപപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.