Thu. Jan 23rd, 2025
ദുബായ്:

നിക്ഷേപകർക്ക് നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കി ദുബായ്. ഒറ്റ ക്ലിക്കിൽ ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കുന്ന ‘ഇൻവെസ്റ്റ് ഇൻ ദുബായ്’ പദ്ധതിക്കാണ് തുടക്കമായത്. കാത്തിരിക്കുന്നത് ഫ്രീസോണിൽ അടക്കം 2000ൽ ഏറെ അവസരങ്ങൾ.

ദുബായ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചു.  ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോയ്ക്ക് മുൻപ് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാനും ഇതു സഹായിക്കും.

By Divya