Wed. Jan 22nd, 2025
ദമാം:

കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിൽ 10 ദിവസത്തേക്ക് പൊതുപരിപാടികളും സാമൂഹിക സംഗമങ്ങളും വിലക്കുകയും റസ്റ്ററന്റുകളിൽ  ഇരുന്ന് ഭക്ഷണം കഴിക്കുന്നതു നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ  വിവിധ വകുപ്പുകളുടെ നേതൃത്വതിൽ 24 മണിക്കൂറും നീളുന്ന പരിശോധനകൾ കർശനമാക്കി. വാണിജ്യ സ്ഥാപനങ്ങളുടെയും വിൽപന ശാലകളുടെയും നിയന്ത്രണം കർശനമാക്കാനും പുതിയ കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വാണിജ്യമന്ത്രിയും  ആക്ടിങ് മാധ്യമ മന്ത്രിയുമായ മാജിദ് അൽ ഖസബി നിർദേശിച്ചു.

By Divya