Mon. Dec 23rd, 2024
കോട്ടയം:

സഭാതര്‍ക്കത്തില്‍ വിശ്വാസികള്‍ ബിജെപിയോടൊപ്പം നിന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
സഭാവിശ്വാസികള്‍ ചിലപ്പോള്‍ ചില രാഷ്ട്രീയ നിലപാടുകള്‍ എടുത്തെന്നിരിക്കുമെന്നും അവരെ ആരെങ്കിലും സഹായിക്കാന്‍ വന്നാല്‍ തിരിച്ച് നന്ദി പ്രകടിപ്പിക്കുക എന്നുള്ള ഒരു സ്വാഭാവിക നിലപാട് വിശ്വാസികള്‍ക്കുണ്ടായാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നുമാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറയുന്നത്.

എന്നാല്‍ വിശ്വാസികള്‍ ബിജെപിയോട് കൂറുപുലര്‍ത്താന്‍ കളമൊരുക്കിയ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും ഈയൊരു വിശ്വാസി സമൂഹത്തെ അത്തരമൊരു സാഹചര്യത്തിലേക്ക് തള്ളിവിടാന്‍ പാടില്ലായിരുന്നുവെന്നും ബിഷപ്പ് പറയുന്നു

By Divya