ആലപ്പുഴ:
ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം നടന്ന ആലപ്പുഴ ബൈപാസിൽ വിള്ളൽ കണ്ടെത്തി. അഞ്ച് മീറ്ററോളം നീളത്തിലാണ് വിള്ളൽ. 1990ൽ ബൈപ്പാസിന്റ ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ച മാളികമുക്കിലെ അടിപ്പാതയ്ക്ക് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളൽ ശ്രദ്ധയിൽ പെട്ടതോടെ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ചു. ബൈപാസിനു തകരാറില്ലെന്നാണു ഉന്നത ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
ഇപ്പോഴുള്ള വിള്ളലുകൾ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച നിരീക്ഷിക്കും. പ്രോഫോമീറ്റർ എന്ന ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധനയ്ക്ക് എത്തിയത്.
കോൺക്രീറ്റിലെ വിള്ളൽ അതിവേഗത്തിൽ കണ്ടെത്തുന്ന നവീന ഉപകരണമാണ് പ്രോഫോമീറ്റർ. മനുഷ്യശരീരത്തിൽ സ്കാനിങ് നടത്തുന്നതുപോലെ കോൺക്രീറ്റിനുള്ളിലെ പരിശോധനയാണ് ഇതു നടത്തുന്നത്.
https://www.youtube.com/watch?v=lJBTITUjLLA