Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ദയവായി ഹാര്‍ലി ഡേവിഡ്സണ്‍സില്‍ നിന്ന് ഇറങ്ങി ദല്‍ഹിയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയോട് മഹുവ പറഞ്ഞത്.

”ദയവായി നിങ്ങളുടെ ഹാര്‍ലി ഡേവിഡ്സണ്‍സില്‍ നിന്ന് ഇറങ്ങി ദല്‍ഹിയുടെ അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുക! ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കുക. ഇവരാണ് നമ്മുടെ ആളുകള്‍. രാജ്യസഭാ സീറ്റുകള്‍ക്കും ഗവര്‍ണര്‍ഷിപ്പുകള്‍ക്കും വേണ്ടിയുള്ള അതിമോഹം മാറ്റിവച്ച് ദയവായി ശരിയായ കാര്യം ചെയ്യുക!” മഹുവ മൊയ്ത്ര പറഞ്ഞു.

By Divya