കുവൈത്ത് സിറ്റി:
കുവൈത്തിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ജൂണിൽ നടക്കും. 1U CubeSat QMR-KWT എന്ന ഉപഗ്രഹത്തിന്റെ പ്രവർത്തന പരീക്ഷണം വിജയകരമായിരുന്നെന്നു ദുബൈയിലെ ഓർബിറ്റൽ സ്പേസ്
അറിയിച്ചുവെന്ന് സാറ്റലൈറ്റ് പ്രോം റിപ്പോർട്ട് ചെയ്തു. ഉപഗ്രഹത്തിന്റെ പ്രവർത്തന വിജയം
കുവൈത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകുമെന്നും കൂടുതൽ നേട്ടം ഈ മേഖലയിൽ സ്വന്തമാക്കാൻ രാജ്യത്തിന് പ്രചോദനം നൽകുമെന്നും എജുക്കേഷനൽ പ്രോഗ്രാം ഡയറക്ടർ നദ അൽ ഷമ്മാരി പറഞ്ഞു.
അറബ് യുവാക്കൾക്കും സാങ്കേതികരംഗത്തും ബഹിരാകാശ രംഗത്തും കൂടുതൽ അവസരം കൈവരുമെന്നും നദ നൽ ഷമ്മാരി കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ, ഗവേഷണ രംഗത്ത് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് നാനോ ഉപഗ്രഹത്തിന്റെ രൂപകൽപന.