Mon. Dec 23rd, 2024
മക്കൾ കൈവിട്ട അമ്മയ്ക്ക് അ​ഭ​യ​മൊ​രു​ക്കി​ ജനമൈത്രി പൊലീസ്
അ​ടൂ​ർ:


മക്കൾ കൈവിട്ട 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണിനെ ചേർത്ത് പിടിച്ച് ജ​ന​മൈ​ത്രി പൊ​ലീ​സ്.
മെ​ഴു​വേ​ലി ക​ണ്ണ​ൻ​കു​ള​ഞ്ഞി​യി​ൽ 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണി​ന് അ​ഭ​യ​മൊ​രു​ക്കിയത് ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പൊ​ലീ​സ്. 

കൊ​ച്ചു​പെ​ണ്ണി​ന് അ​ഞ്ച്​ മ​ക്ക​ളാ​ണ്.മൂ​ന്നു​വ​ർ​ഷം മു​മ്പ് ഭ​ർ​ത്താ​വ് മരിച്ചതോടെ മൂ​ത്ത​മ​ക​ൻ രാ​ജു​വി​െൻറ സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു ഇ​വ​ർ. രോഗം ബാധിച്ച രാജു കിടപ്പിലായതിനാൽ അ​മ്മ​യെ നോ​ക്കാ​ൻ മ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളോ​ട് ഇ​യാ​ൾ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​വ​ർ മു​ഖം​തി​രി​ച്ച​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ രാ​ജ​ു അ​മ്മ​യു​മാ​യി സ്​​റ്റേ​ഷ​നി​ൽ എ​ത്തി. തുടർന്ന് ജനമൈത്രി പോലീസിന്റെ സഹായത്തോടെ  കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം അ​മ്മ​വീ​ട്ടി​ൽ ഈ ​അ​മ്മ​യെ പ്ര​വേ​ശി​പ്പി​ച്ചു.

https://youtu.be/bjxiPtDXegw