ദില്ലി:
റെയിൽവെ വരുമാനം കുത്തനെ ഇടിഞ്ഞു. 2020 ലെ വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ 36993 കോടി രൂപയുടെ ഇടിവാണ് വരുമാനത്തിൽ ഉണ്ടായത്. കൊവിഡ് 19 മഹാമാരി വരുത്തിവെച്ചതാണ് ഈ നഷ്ടമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പാർലമെന്റിൽ കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം പറഞ്ഞത്.
നടപ്പു സാമ്പത്തിക വർഷത്തിൽ 2019-20 കാലത്തെ ഡിസംബർ വരെയുള്ള ഒൻപത് മാസത്തെ കണക്കുമായി താരതമ്യം ചെയ്തപ്പോഴാണ് ഈ ഇടിവ് കണ്ടത്. ഇതിൽ 32768 കോടി രൂപയും ടിക്കറ്റ് വരുമാനത്തിലുണ്ടായ കുറവാണ്. സോണൽ റെയിൽവെകൾക്ക് സംഭവിച്ച നഷ്ടത്തിന്റെ വിശദമായ കണക്കും മന്ത്രി പാർലമെന്റിൽ വെച്ചു.