Mon. Dec 23rd, 2024
മൃതദേഹം ചുമലിലേറ്റി വനിതാ എസ്ഐ

ശ്രീകാകുളം:

ആന്ധ്രാപ്രദേശിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ അന്ത്യകർമങ്ങൾക്കായി ഒരു കിലോമീറ്ററിലധികം മൃതദേഹം ചുമലിലേറ്റി. ശ്രീകാകുളത്തെ കാശിബുഗ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയ കെ ശ്രീഷയാണ് മാതൃകയായത്.. ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം.

മൃതദേഹം സംസ്കരിക്കാൻ പ്രദേശവാസികൾ ആരും തയ്യാറായില്ല. തുടർന്നാണ് ശ്രീഷ തന്നെ സ്വന്തം ചുമലിൽ മൃതദേഹം ഏറ്റിയത്. മണിക്കൂറുകളോളം മൃതദേഹം വഴിയരികിൽ കിടന്നു. സഹായത്തിന് ഗ്രാമത്തിലുള്ളവരോട് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെങ്കിലും ആദ്യം ആരും തയ്യാറായില്ല. പിന്നീട് രണ്ട് പേർ കൂടി ശ്രീഷയുടെ സഹായത്തിന് എത്തി.

ഫാർമസിയിൽ ബിരുദം നേടിയ എസ്‌ഐ ദയാപ്രവൃത്തികളിൽ ഏർപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രീഷ സർക്കാർ ശമ്പളത്തിൽ നിന്ന് സാമൂഹ്യ സേവനത്തിനായി പണം സംഭാവന ചെയ്യുന്നു.

https://youtu.be/WjqE-m2YCMY