Sat. Apr 5th, 2025
ദുബായ്:

കോള്‍ സെന്‍ററുകള്‍ ഉൾപ്പെടെ മുഴുവൻ കസ്റ്റമർ സർവീസുകളും സൗദിവത്കരിച്ചത് ഇന്ത്യൻ പ്രവാസികളെയും ബാധിക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സൗദി കമ്പനികൾക്ക് വേണ്ടിയുള്ള കോൾ സെന്‍ററുകളും ഇതോടെ നിർത്തേണ്ടി വരും. കഴിഞ്ഞ ദിവസമാണ് കോൾ സെന്‍റര്‍ ജോലികളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഓൺലൈൻ വഴി സേവനം നൽകുന്ന കസ്റ്റമർ സർവീസ് ജോലികളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. നൂറു ശതമാനവും ഇനി സ്വദേശികളെ മാത്രമേ നിയമിക്കാവൂ.

By Divya