Mon. Dec 23rd, 2024
PK Kunhalikutty
മലപ്പുറം:

എംപി സ്ഥാനം ഇന്നോ നാളയോ രാജിവെക്കുമെന്ന്​ പികെ കുഞ്ഞാലിക്കുട്ടി. രാജി സമർപ്പിക്കാനായി ഇന്ന്​ ഡൽഹിയിലേക്ക്​ തിരിക്കും. മുസ്​ലിം ലീഗ്​ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ്​ രാജി. കേരള രാഷ്​ട്രീയത്തിൽ ഇനി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്‍റെ സീറ്റ്​ വിഭജന ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ട്​ പോവുന്നു. ചർച്ചകളിൽ പുരോഗതിയുണ്ട്​. ലീഗിനെ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍റെ പ്രസ്​താവന അതിരുകടന്നുവെന്ന്​ അവർക്ക്​ തന്നെ മനസിലായിട്ടുണ്ട്​. ലീഗുമായി ബന്ധപ്പെട്ട്​ ഇത്തരം ആരോപണങ്ങളൊന്നും നില നിൽക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവൺ ചാനലിനോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

By Divya