ജിദ്ദ:
സൗദി അറേബ്യയിൽ ഇനി ഓൺലൈൻ ഉപഭോക്തൃ സേവന ജോലികൾ സ്വദേശി പൗരന്മാർക്കു മാത്രം. ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് ഈ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പ്രക്രിയ പൂർത്തീകരിക്കുക. ഇതുസംബന്ധിച്ച് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി.അഹ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉത്തരവിട്ടു.
ഫോൺ, ഇ-മെയിൽ, ചാറ്റിങ്, സോഷ്യൽ മീഡിയ എന്നിവയിലൂടെ ഓൺലൈൻ ഉപഭോക്തൃ സേവനം നൽകുന്ന കാൾ സെൻററുകളിലെ എല്ലാ തൊഴിലുകളും സ്വദേശിവത്ക രണ പരിധിയിൽ വരും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുകയും സാമ്പത്തിക വരുമാനം ഉയർത്താൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.