Mon. Dec 23rd, 2024
കൊല്‍ക്കത്ത:

ബിജെപി അംഗങ്ങള്‍ കലാപത്തിന് കോപ്പുകൂട്ടുന്നവരെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബുധനാഴ്ച ബംഗാളിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

ബിജെപി എന്ന പാര്‍ട്ടിയില്‍ മുഴുവനും കലാപത്തിന് കോപ്പുകൂട്ടുന്ന അത്യാഗ്രഹികളായിട്ടുള്ള ആളുകളാണ് എന്നാണ് മമത പറഞ്ഞത്.തൃണമൂലില്‍ അഴിമതിക്കാര്‍ക്ക് ഒരിക്കലും ഒരു സ്ഥാനവുമില്ലെന്നും മമത പറഞ്ഞു.

അത്യാര്‍ത്തിക്കാരയവരൊക്കെ പോയി. അത്തരം വ്യക്തികള്‍ക്കൊന്നും തൃണമൂലില്‍ സ്ഥാനമില്ല. ഞങ്ങളുടെ പാര്‍ട്ടി അംഗത്വം വില്‍പനയ്ക്ക് വെച്ചിട്ടില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അംഗത്വം സ്വാഭാവികമായും ലഭിക്കുകയും ചെയ്യും മമത പറഞ്ഞു.

By Divya