Mon. Dec 23rd, 2024
ല​ണ്ട​ൻ:

ബ്രി​ട്ട​നി​ൽ ലോക്ക്ഡൗണ്‍ ഹീറോ എന്ന് അറിയപ്പെടുന്ന ക്യാ​പ്റ്റ​ൻ ടോം ​മൂർ അന്തരിച്ചു.കൊവിഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബെ​ഡ്‌​ഫ​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ്സത്തെ തു​ട​ർ​ന്ന് ‌ഞാ​യ​റാ​ഴ്ച​യാ​ണു അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂമോണിയയും ബാധിച്ചിരുന്നു.​രാജ്യ​ത്തു​ട​നീ​ള​മു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ​സി​നാ​യി 1,000 പൗ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ മൂ​ർ ന​ട​ത്തി​യ ച​ല​ഞ്ച് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

നൂ​റാം വയസിലേക്കെ​ത്തു​ന്ന​തി​നു മു​മ്പാ​യി 100 ത​വ​ണ ത​ന്‍റെ ഗാ​ർ​ഡ​ൻ ന​ട​ന്നു തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ശാരീ​രി​ക​മാ​യി ന​ട​ക്കു​വാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന അ​ദ്ദേഹം എ​ടു​ത്ത വെ​ല്ലു​വി​ളി. വെ​ല്ലുവിളി പൂർത്തിയാക്കിയപ്പോൾ ല​ഭി​ച്ച​ത് 3.2 കോ​ടി പൗ​ണ്ട്. തു​ട​ർ​ന്നു സ​ർ പ​ദ​വി ന​ൽ​കി എ​ലി​സ​ബ​ത്ത് രാജ്ഞി ആ​ദ​രി​ച്ചു.

By Divya