മസ്കത്ത്:
വിദേശ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പ്രാദേശിക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റെദ ബിൻ ജുമാ അൽ സാലിഹ്. ബിസിനസ് ഉടമസ്ഥർക്ക് വലിയ നഷ്ടം വരുത്തുന്നതാണ് തീരുമാനം. ഇത് അന്തിമമായി സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരാനാണ് കാരണമാവുക.
ഇത് ഉപഭോക്താക്കൾക്ക് പ്രയാസമുണ്ടാക്കുമെന്നും ചേംബർ പ്രസിഡൻറ് പ്രസ്താവനയിൽ അറിയിച്ചു. ചെലവുകൾ വർധിക്കുന്ന സാഹചര്യം പ്രാദേശിക വിപണികളിൽ നിന്ന് കമ്പനികൾ പ്രവർത്തനം മാറ്റുന്ന സാഹചര്യമുണ്ടാക്കാനും സാധ്യതയുണ്ട്.