Mon. Dec 23rd, 2024
ലണ്ടൻ:

ഒമ്പതാളായി ചുരുങ്ങിയ സതാംപ്​ടണിനെതിരെ ഒമ്പതു ഗോൾ ജയവുമായി പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ തേരോട്ടം. ഓൾഡ്​ ട്രാഫോഡിൽ വിരുന്നെത്തിയ സതാംപ്​ടൺ നിരയിലെ അലക്​സാണ്ടർ ജാ​ൻകെവിറ്റ്​സ്​​ രണ്ടാം മിനിറ്റിൽ ചുവപ്പുകാർഡുമായി മടങ്ങിയ​താണ്​ റെക്കോഡിലേക്ക്​ ഗോളടിച്ചുകയറാൻ യുനൈറ്റഡിന്​ തുണയായത്​.

പ്രിമിയർ ലീഗിൽ മൂന്നാം തവണയാണ്​ ഒരു ടീം ഒമ്പതു ഗോൾ ജയം നേടുന്നത്​.
യുനൈറ്റഡിനിത്​ രണ്ടാം തവണയും. 1995ൽ ഇപ്​സിഷിനെയാണ്​ യുനൈറ്റഡ്​ വീഴ്ത്തിയിരുന്നത്.

By Divya