Mon. Dec 23rd, 2024
ഒടിയാത്ത കൈയ്ക്ക് പ്ലാസ്റ്റർ: ഡോക്ടർക്ക് ഗുരുതര വീഴ്ച്ച

മലപ്പുറം:

നിലമ്പൂരില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ ആറു വയസുകാരന്റെ കൈമാറി പ്ലാസ്റ്ററിട്ടു.പരുക്കേല്‍ക്കാത്ത കൈയില്‍ ചികിത്സ നല്‍കി ഡോക്ടര്‍. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലാണ് സംഭവം. 

ചുങ്കത്തറ നെല്ലി പൊയില്‍ ആദിവാസി കോളനിയിലെ പുതുപറമ്പില്‍ ഗോപിയുടെ ആറു വയസുകാരനായ മകന്‍ വിമലിനാണ് വീണ് പരുക്കേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാലു മാറിയും കൈ മാറിയും പ്ലാസ്റ്റര്‍ ഇടുന്നത് ഇത് ആദ്യമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം

https://youtu.be/TqRE0EvrUEA