Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് ആംആദ്മി എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തു. സഞ്ജയ് സിംഗ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഒരു ദിവസത്തേക്കാണ് എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രാജ്യസഭയുടെ നടുത്തളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യവുമായി മുദ്രാവാക്യം വിളിച്ചതിനാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷക സമരം സഭാനടപടി നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

By Divya