Mon. Dec 23rd, 2024
മഡ്ഗാവ്:

ഐഎസ്എല്ലില്‍ ജയമില്ലാതെ എട്ടു മത്സരങ്ങള്‍ക്കുശേഷം  ബെംഗലൂരു എഫ്‌സിക്ക്  ഒടുവില്‍ കാത്തു കാത്തിരുന്നൊരു വിജയം. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് ബെംഗലൂരു വിജയവഴിയില്‍ തിരിച്ചെത്തിയത്.

പന്ത്രണ്ടാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയുടെ ഗോളിലാണ് ബെംഗലൂരു മുന്നിലെത്തിയത്. ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിത് മജൂംദാറിന്‍റെ സെല്‍ഫ് ഗോള്‍ ബെംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

By Divya